Saturday, October 15, 2011

സ്നേഹം

സ്നേഹം കടല്‍ പോലെ വന്നു 
തിരയായ്  മൂടി
പുഴയായ് ഒഴുകി 
മുകിലായി  പൊങ്ങി 
മഴയായ് പൊതിഞ്ഞു 
മഞ്ഞായി ഉറഞ്ഞു ............ നമ്മുടെ ഇടയില്‍
ഇനി മഞ്ഞുരുകി കാല്‍വിരലുകളില്‍ ഉമ്മ വെച്ച്  
ഭൂമിക്കുള്ളിലേക്ക് പോകും ...
സ്നേഹം ചോര്‍ന്നുപോയ  എത്ര കടലുകള്‍ ഭൂമി ഗര്‍ഭത്തില്‍ ചുമക്കുന്നു!!
മഞ്ഞിന്‍ തുള്ളികള്‍ ഉറഞ്ഞ ഭൂമിയുടെ ഗര്‍ഭം !!
നഷ്ടപ്പെട്ട വല്യ ഒരു സ്നേഹം അല്ലേ ....
ആ ഗര്‍ഭത്തില്‍ നിന്നും  ഒരു കടല്‍ നമ്മുടെ ഇടയില്‍ വീണ്ടും അലയടിച്ചു വരുമോ .... ഇല്ല...
 കടല്‍ പോലെ എന്നെ സ്നേഹിച്ചവന്‍ ഒരാള്‍ മാത്രം ...
കടലില്‍ നടന്നവന്‍ !!!
 
  

Wednesday, March 17, 2010


 വിജയം


തോല്‍പ്പിച്ച് ജയിക്കലില്‍ അല്ല,
തോറ്റു തോറ്റു ജയിക്കലില്‍ ആണെന്‍ ജയം 
          നിന്‍റെ അഹന്തയെ തോല്പിക്കുന്നതല്ല 
          നിന്‍റെ അഹന്തക്ക്  മുന്നില്‍ തോറ്റു തോറ്റു
          എന്‍റെ അഹന്ത  വെടിയുന്നതാണെന്‍ ജയം
അതിന്‍റെ വേദന പിന്നെ സുഖവും
കൈപ്പോ പിന്നെ മധുരവും
          എന്നാല്‍ അത് അറിയുവാന്‍ 
നടക്കണം, മരുഭൂമിയില്‍ വെള്ളമില്ലതെ, നഗ്നപാദനായ് കനലിലും
മറയില്ലാതെ മഴയില്‍ ഉറങ്ങണം,കല്ലിനെ തലയിണയാക്കണം
നെടുവീര്‍പ്പിനു താളം ഇടണം, തേങ്ങലില്‍ താരാട്ട് കേള്‍ക്കണം
കണ്ണുനീരിനാല്‍ ശുദ്ധി വരുത്തണം, വിശ്രമിക്കാതെ തളര്‍ച്ച മാറ്റണം
           തിരസ്കാരത്തിന്‍ തമസ്സില്‍ ഒറ്റയ്ക്ക് നില്കണം   
           നിരാസത്തില്‍ നിസ്സംഗന്‍ ആവണം 
          പ്രതീക്ഷക്കു കെടാവിളക്ക് തെളിക്കണം 
നിമിഷങ്ങളില്‍, നാഴികകളില്‍  ഇടവിടാതെ ക്രൂശില്‍ നുറുങ്ങണം 
തെറ്റുന്ന കൈകളിലും, തെന്നുന്ന കാല്‍കളിലും 
ശിക്ഷണത്തിന്‍ കാരിരുംബാണികള്‍ തരക്കണം      
ശോധനയുടെ കുന്തതതാല്‍ നെഞ്ചില്‍ കുത്തി,
ഉഴറുന്ന ചിന്തകളെ പുറത്തേക്ക് ഒഴുക്കണം.  
തോല്‍പ്പിച്ച് ജയിക്കലില്‍ അല്ല തോറ്റു തോറ്റു ജയിക്കലില്‍ ആണെന്‍ ഘനം! 
  Friday, November 20, 2009

ഒരു കുഞ്ഞു മുത്തം 


 ചേലെഴും കുഞ്ഞിതൂവലാലുള്ള


നിന്‍ കൊച്ചുകുപ്പായ കിന്നരിയില്‍


എന്‍ അലസമാം നേത്രങ്ങള്‍ ഒന്നു കോര്‍ത്തു


നിന്നെയോന്നോമാനിക്കുവാന്‍ വെമ്ബിയെന്‍ മാനസം 


നിനക്കായ്‌ കൈവെള്ളയാല്‍ കാരഗ്രഹമൊന്നു തീര്‍ത്തു


എന്‍ കൈയ്യിന്‍ ഇളംചൂടില്‍ നിമിനേരം നിന്നെത്തടവിലിട്ടു


വേഗമെരുന്നോരാ കുഞ്ഞിച്ചങ്ങിന്റ്റെ  സ്പന്ദത്തില്‍ വിഹ്വലയായ്


ഞാന്‍ നീലവിഹായസ്സിലെക്കെന്‍ കൈകള്‍ തുറന്നു


കുഞ്ഞിച്ചിരകുവിരിച്ചങ്ങോരു പൊട്ടുപോല്‍ നീ മറഞ്ഞെങ്ങിലും


ആ കുഞ്ഞു നെഞ്ചിന്റെ സ്പന്ദനം 


പിന്നെ എപ്പോഴും എന്‍ കൈക്കുമ്പിളില്‍ മിടിചിടുന്നു 


ഈ കൈക്കുംബിളിനുള്ളില്‍ മിടിചിടുന്നു


ഒരു കുഞ്ഞു മുത്തത്താല്‍ മുഗ്ദ്ധയാക്കീടുന്നെന്നെ


        

Saturday, October 24, 2009

Maunam

മൌനം വിഷമാനെന്നുരച്ചു നീ!
മൌനം കുടിച്ചു നീ
മൌനത്തില്‍ നീന്തി തുടിച്ചു നീ
മൌനമായ് മാറി നീ
മൌനത്താല്‍ ദംശിചെന്നെ നീ
വിഷമായ്‌ മാറെട്ടെ ഞാന്‍!!
   

Tuesday, September 1, 2009

നിനക്കായ്
ഞാന്‍ എന്‍ ഇസഹാക്കിനെ നിന്‍ യാഗപീടത്തില്‍ വെച്ചില്ല Genesis 22: 1-19


എന്‍റെ അലബാസ്റ്റ്ര്‍ ഭരണി നിന്‍ കാല്ക്കല്‍ ഞാന്‍ പൊട്ടിച്ചില്ല Mark 14: 3-5


യെരിഹോ തെരുവില്‍ നിന്നെ ഞാന്‍ കടന്നുപോയ് Luke 10: 29-37
നിന്‍റെ ഭണ്ടാരത്തില്‍എന്‍റെ രണ്ടു കാശും ഞാനിട്ടില്ല Mark 12: 41-44
എന്ഗിലും നിന്‍ അത്താഴമേശയില്‍ നീയെനിക്കിടം തന്നു


ജീവന്‍റെ ജലവും കുടിക്കാനായ് തന്നെനിക്ക്‌ John 4: 7-14
പരദേശിയായ് പിരിഞ്ഞു പോയെന്നെ


വഴിക്കന്നോടെ കാത്തു നീ നിന്നു Luke 15: 11-24


അനാഥനായി ഉഴറിയപ്പോള്‍ എനിക്കു നിന്‍


അവകാശത്തില്‍ ഓഹരിയും തന്നു I Peter 1: 3-4 / Romans 8: 15-17
പകരം തരുവാനായ് വിലമതിക്കുന്നത് എതുമേയില്ല


ഒഴിഞ്ഞ സിംഹാസനം പേറും ഹൃദയത്തിന്‍ താക്കോല്‍ ഇതാ
ഇനി നിന്നെ കാണുമാ ദിനം
വെറും കൈയ്യോടരികില്‍ ഞാന്‍ വരും
അന്നാളില്‍ മാര്‍വില്‍ വീണായിരം കടല്‍ ഞാന്‍ കേഴും
ആയിരം കടല്‍ ഞാന്‍ കേഴും !
"writing" got hold of me by surprise


since then it has become a great desire to write about my sweet JESUS


but being myself who is full of woes, in and out of the season


could only write about the temporal stuff,


But then in last June this got me by surprise, again

I was overjoyed


But then, now i think
let me wait till

HE gets me by surprise once again
and i start writing some happy stuff


ha haaa


love you all out there who commented and made me feel goooood


GOD BLESSThursday, June 25, 2009

പ്രതീക്ഷ

പ്രതീക്ഷ

ഇനി ഞാന്‍ കാതോര്‍ക്കും കിളിക്കൊന്ചെല്‍ ഓരോന്നിലും

പാടാത്ത പാട്ടുകള്‍ അതില്‍ ഞാന്‍ കേട്ടാലോ

ഇനി ഞാന്‍ മുഖം ചേര്‍ക്കും എന്‍ ജനാലയ്ല്‍


പറയാത്ത സാന്ത്വനം തെന്നലായി താഴുകിയാലോ

ഇനി ഞാന്‍ കണ്ണുകള്‍ പൂട്ടില്ല രാവേരുമ്പോള്‍

തരാത്ത സമ്മാനം നക്ഷത്രമായി തിളങ്ങിയാലോ


ഇനി ഞാന്‍ പ്രതീക്ഷിക്കും പ്രതീക്ഷക്കും വിപരിഇതാമായി

സ്നേഹമേ നീ എന്നെ സ്നേഹിച്ചിടും വരെ !!

തിരകള്‍

സൌഹൃദ കപ്പലില്‍ നിന്നു നീ പണ്ടേ ഇറങ്ങിപോയ്‌
മുങ്ങുന്ന കപ്പലിന് ചരമഗീതം പാടാന്‍ എന്നെയൊട്ടക്കുമാക്കി
അങ്ങനെ ഞാനെനെ കടലിനു കളിയ്ക്കാന്‍ കൊടുത്തു

പിന്നെ തിരയിലകപ്പെട്ട കുട്ടിയായ്‌ മാറി ഞാന്‍
നിന്‍ വിരലുകള്‍ക്കായ് തിരകളില്‍ കൈ കോര്‍ത്തു
തിരകള്‍ എന്‍ ജീവനെ അമ്മാനം ആടുമ്പോള്‍
നിന്‍ വിരലുകല്‍ക്കായ്‌ ഞാന്‍ തിരകളില്‍ കൈ കോര്‍ക്കും
തിരകളില്‍ കൈ കോര്‍ക്കും !!