Thursday, June 25, 2009

പ്രതീക്ഷ

പ്രതീക്ഷ

ഇനി ഞാന്‍ കാതോര്‍ക്കും കിളിക്കൊന്ചെല്‍ ഓരോന്നിലും

പാടാത്ത പാട്ടുകള്‍ അതില്‍ ഞാന്‍ കേട്ടാലോ

ഇനി ഞാന്‍ മുഖം ചേര്‍ക്കും എന്‍ ജനാലയ്ല്‍


പറയാത്ത സാന്ത്വനം തെന്നലായി താഴുകിയാലോ

ഇനി ഞാന്‍ കണ്ണുകള്‍ പൂട്ടില്ല രാവേരുമ്പോള്‍

തരാത്ത സമ്മാനം നക്ഷത്രമായി തിളങ്ങിയാലോ


ഇനി ഞാന്‍ പ്രതീക്ഷിക്കും പ്രതീക്ഷക്കും വിപരിഇതാമായി

സ്നേഹമേ നീ എന്നെ സ്നേഹിച്ചിടും വരെ !!













തിരകള്‍

സൌഹൃദ കപ്പലില്‍ നിന്നു നീ പണ്ടേ ഇറങ്ങിപോയ്‌
മുങ്ങുന്ന കപ്പലിന് ചരമഗീതം പാടാന്‍ എന്നെയൊട്ടക്കുമാക്കി
അങ്ങനെ ഞാനെനെ കടലിനു കളിയ്ക്കാന്‍ കൊടുത്തു

പിന്നെ തിരയിലകപ്പെട്ട കുട്ടിയായ്‌ മാറി ഞാന്‍
നിന്‍ വിരലുകള്‍ക്കായ് തിരകളില്‍ കൈ കോര്‍ത്തു
തിരകള്‍ എന്‍ ജീവനെ അമ്മാനം ആടുമ്പോള്‍
നിന്‍ വിരലുകല്‍ക്കായ്‌ ഞാന്‍ തിരകളില്‍ കൈ കോര്‍ക്കും
തിരകളില്‍ കൈ കോര്‍ക്കും !!


റീത്ത്

പുതിയ കൂടിന്‍റെ ചൂടില്‍
തുള വീണ പഴയ ഉടുപ്പില്‍
ഞാന്‍ മയങ്ങവേ
പാടാത്ത പാട്ടുകള്‍
പറയാത്ത സാന്ത്വനങ്ങള്‍
ചിരിക്കാത്ത ചിര്‍ികള്‍
അയക്കാത്ത കത്തുകള്‍
ഒളിപ്പിച്ച കഥകള്‍
തരാത്ത സ്നേഹം
എന്നിവയാല്‍ കോര്‍ത്ത ,
നിന്‍റെ റീത്ത്
എന്‍റെ കൂടിനെ പെട്ടന്നുലച്ചു !
തുള വീണ ഉടുപ്പിലൂടെ
അരിച്ചിറങ്ങി
ഞാന്‍ അതിനെ
തലോടി
മുത്തമിട്ടു
കെട്ടിപ്പിടിച്ചു
പിന്നെ എന്‍റെ
തുള വീണ പഴയ ഉടുപ്പില്‍
തിരികെ കയറാതെ
നിന്‍റെ
രീതില്‍
ഞാന്‍
എന്നെ
തളച്ചു !!




എന്‍റെ താരട്ട്

ഉമ്മ കൊടുത്ത് ഉറക്കാനെനിക്കാവില്ല


എന്‍റെ കത്തും മുഖം നിന്നെ പൊല്ലിചാലൊ


കേട്ടിപ്പിടിക്കാനുമാവില്ല


ഞാന്‍ കത്തുന്ന തീ നിന്നെ വിഴുങ്ങിയാലോ


താരാട്ടു പാടാനുമാവില്ല


എന്‍ താരാട്ടിന്‍ തേങ്ങല്‍ നിന്നെ തകര്‍താലോ


ദൂരെ നില്‍ക്കൂ, മാറി നില്‍ക്കൂ, ഓമനേ


കാറ്റും തീ പകര്‍ന്നു തന്നാലോ !