Wednesday, March 17, 2010


 വിജയം


തോല്‍പ്പിച്ച് ജയിക്കലില്‍ അല്ല,
തോറ്റു തോറ്റു ജയിക്കലില്‍ ആണെന്‍ ജയം 
          നിന്‍റെ അഹന്തയെ തോല്പിക്കുന്നതല്ല 
          നിന്‍റെ അഹന്തക്ക്  മുന്നില്‍ തോറ്റു തോറ്റു
          എന്‍റെ അഹന്ത  വെടിയുന്നതാണെന്‍ ജയം
അതിന്‍റെ വേദന പിന്നെ സുഖവും
കൈപ്പോ പിന്നെ മധുരവും
          എന്നാല്‍ അത് അറിയുവാന്‍ 
നടക്കണം, മരുഭൂമിയില്‍ വെള്ളമില്ലതെ, നഗ്നപാദനായ് കനലിലും
മറയില്ലാതെ മഴയില്‍ ഉറങ്ങണം,കല്ലിനെ തലയിണയാക്കണം
നെടുവീര്‍പ്പിനു താളം ഇടണം, തേങ്ങലില്‍ താരാട്ട് കേള്‍ക്കണം
കണ്ണുനീരിനാല്‍ ശുദ്ധി വരുത്തണം, വിശ്രമിക്കാതെ തളര്‍ച്ച മാറ്റണം
           തിരസ്കാരത്തിന്‍ തമസ്സില്‍ ഒറ്റയ്ക്ക് നില്കണം   
           നിരാസത്തില്‍ നിസ്സംഗന്‍ ആവണം 
          പ്രതീക്ഷക്കു കെടാവിളക്ക് തെളിക്കണം 
നിമിഷങ്ങളില്‍, നാഴികകളില്‍  ഇടവിടാതെ ക്രൂശില്‍ നുറുങ്ങണം 
തെറ്റുന്ന കൈകളിലും, തെന്നുന്ന കാല്‍കളിലും 
ശിക്ഷണത്തിന്‍ കാരിരുംബാണികള്‍ തരക്കണം      
ശോധനയുടെ കുന്തതതാല്‍ നെഞ്ചില്‍ കുത്തി,
ഉഴറുന്ന ചിന്തകളെ പുറത്തേക്ക് ഒഴുക്കണം.  
തോല്‍പ്പിച്ച് ജയിക്കലില്‍ അല്ല തോറ്റു തോറ്റു ജയിക്കലില്‍ ആണെന്‍ ഘനം!