പുതിയ കൂടിന്‍റെ ചൂടില്‍
തുള വീണ പഴയ ഉടുപ്പില്‍
ഞാന്‍ മയങ്ങവേ
പാടാത്ത പാട്ടുകള്‍
പറയാത്ത സാന്ത്വനങ്ങള്‍
ചിരിക്കാത്ത ചിര്‍ികള്‍
അയക്കാത്ത കത്തുകള്‍
ഒളിപ്പിച്ച കഥകള്‍
തരാത്ത സ്നേഹം
എന്നിവയാല്‍ കോര്‍ത്ത ,
നിന്‍റെ റീത്ത്
എന്‍റെ കൂടിനെ പെട്ടന്നുലച്ചു !
തുള വീണ ഉടുപ്പിലൂടെ
അരിച്ചിറങ്ങി
ഞാന്‍ അതിനെ
തലോടി
മുത്തമിട്ടു
കെട്ടിപ്പിടിച്ചു
പിന്നെ എന്‍റെ
തുള വീണ പഴയ ഉടുപ്പില്‍
തിരികെ കയറാതെ
നിന്‍റെ
രീതില്‍
ഞാന്‍
എന്നെ
തളച്ചു !!
No comments:
Post a Comment